തിരുവനന്തപുരം: പൊതുജനാരോഗ്യ മേഖലക്കുള്ള ബജറ്റ് വിലയിരുത്തലുകളെ കുറിച്ചുള്ള ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 9667 കോടി രൂപയായിരുന്നു ആരോഗ്യമേഖലയ്ക്കുള്ള വകയിരുത്തലെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ അനുവദിച്ച് നല്‍കിയത് 9994 കോടി രൂപയാണെന്നും മന്ത്രി അറിയിച്ചു. 103 ശതമാനം ചെലവാണ് പൊതുജനാരോഗ്യ മേഖലയില്‍ ഉണ്ടായതെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. ചില മേഖലകളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് ബജറ്റിലെ വകയിരുത്തല്‍ തികയാതെ വരുന്ന സാഹചര്യങ്ങളിലാണ് ഇത്തരത്തില്‍ അഡീഷണല്‍ ഓതറൈസേഷന്‍ വഴി തുക നല്‍കുന്നത്. […]
Source link
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആരോഗ്യ മേഖലക്ക് വകയിരുത്തിയത് 9667 കോടി, അനുവദിച്ചത് 9994 കോടി; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ധനമന്ത്രി
Date:





