ന്യൂദല്‍ഹി: ഭരണഘടനയില്‍ നിന്ന് മതേതരത്വം, സോഷ്യലിസം എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്ന ആര്‍.എസ്.എസ് നേതാവിന്റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി. ഭരണഘടനയുടെ അന്തസത്തയാണ് മതേതരത്വവും സോഷ്യലിസവുമെന്ന് എം.എ. ബേബി പറഞ്ഞു. ആര്‍.എസ്.എസ് എല്ലാകാലത്തും ഭരണഘടനയുടെ മുകളിലാണ് മനുസ്മൃതിയെ കണ്ടിരുന്നതെന്നും എന്നാല്‍ മതേതരത്വവും തുല്യതയുമാണ് ഭരണഘടനയുടെ അടിത്തറയെന്നും എം.എ. ബേബി എക്‌സില്‍ കുറിച്ചു. ആര്‍.എസ്.എസിന്റെ ഈ താത്പര്യത്തിനെതിരെ ജനാധിപത്യ റിപബ്ലിക്കിനെ സംരക്ഷിക്കുന്നതിനായി സി.പി.ഐ.എം ശക്തമായി പോരാടുമെന്നും എം.എ. ബേബി കൂട്ടിച്ചേര്‍ത്തു. ഭരണഘടനയുടെ ആമുഖത്തില്‍ ‘മതേതര, സോഷ്യലിസ്റ്റ്’ […]
Source link
മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ അടിത്തറ; ആര്‍.എസ്.എസ് എപ്പോഴും ഭരണഘടനക്ക് മുകളില്‍ മനുസ്മൃതിയെ അടിച്ചേല്‍പ്പിക്കുന്നു: എം.എ. ബേബി
Date:





