കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കാളിഗഞ്ചിലെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ നാടന്‍ ബോംബ് പൊട്ടിത്തെറിച്ച് ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം. തമന്ന ഖാത്തുന്‍ എന്ന നാലാം ക്ലാസുകാരിയാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. വെസ്റ്റ് നാദിയ ജില്ലയിലെ ബരോചന്ദ്ഗര്‍ ഗ്രാമത്തിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയാഘോഷത്തിനിടെയാണ് അപകടം. അതേസമയം പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും സ്ഫോടനത്തിന്റെ കാരണം തങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മരണത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മരണത്തില്‍ താന്‍ നടുങ്ങിപ്പോയെന്നും അഗാധമായി ദുഃഖിതയാണെന്നും മമത എക്‌സില്‍ കുറിച്ചു. […]
Source link
പശ്ചിമ ബംഗാളിലെ കാളിഗഞ്ചില്‍ തൃണമൂല്‍ വിജയാഘോഷത്തനിടെ നാടന്‍ ബോംബ് പൊട്ടിത്തെറിച്ച് ഒമ്പതുവയസുകാരിക്ക് ദാരുണാന്ത്യം
Date:





