കൊച്ചി: കല്‍പ്പറ്റയില്‍ ആദിവാസി യുവാവ് പൊലീസ് കസ്റ്റഡിയിലിരിക്കെ തൂങ്ങി മരിച്ച കേസില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക. മരണപ്പെട്ട ഗോകുലിന്റെ കുടുംബം സമര്‍പ്പിച്ച ഹരജിയിലാണ് കേസ് സി.ബി.ഐക്ക് വിട്ടതായി സര്‍ക്കാര്‍ അറിയിച്ചത്. ഇതോടെ ഹൈക്കോടതി ഹരജി തീര്‍പ്പാക്കി. കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് അമ്പലവയല്‍ സ്വദേശിയായ ഗോകുലിനെ കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദിവാസി പെണ്‍കുട്ടിയെ കാണാതായ കേസില്‍ ഗോകുലിനെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു. […]
Source link
കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ആദിവാസി യുവാവിന്റെ കസ്റ്റഡി മരണം; അന്വേഷണം സി.ബി.ഐക്ക് വിട്ടു
Date:





