ന്യൂദൽഹി: കേദാർനാഥിൽ തീർത്ഥാടകരുമായി പോയ ഹെലികോപ്റ്റർ തകർന്നുവീണ് ഏഴ് മരണം. കേദാർനാഥ് ക്ഷേത്രത്തിൽ നിന്ന് ഉത്തരാഖണ്ഡിലെ ഗുപ്തകാശിയിലേക്ക് പറന്ന ആര്യൻ ഏവിയേഷൻ ഹെലികോപ്റ്ററാണ് തകർന്നുവീണത്. അപകടത്തിൽ പൈലറ്റ് ഉൾപ്പടെ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ഏഴ് പേരും കൊല്ലപ്പെട്ടു. 10 മിനിറ്റ് യാത്രയ്ക്കിടെ, ഗൗരികുണ്ഡിനും സോൻപ്രയാഗിനും ഇടയിലായിരുന്നു ഹെലികോപ്റ്റർ തകർന്നുവീണത്. പുലർച്ചെ 5:20 നാണ് സംഭവം നടന്നത്. ഹെലികോപ്റ്ററിൽ അഞ്ച് മുതിർന്നവരും ഒരു കുട്ടിയും പൈലറ്റുമായിരുന്നു ഉണ്ടായിരുന്നതെന്ന് ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്‌മെന്റ് അതോറിറ്റി (യു.സി.ഡി.എ) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഉത്തരാഖണ്ഡ്, […]
Source link
കേദാർനാഥിൽ തീർത്ഥാടകരുമായി പോയ ഹെലികോപ്റ്റർ തകർന്നുവീണു; ഏഴ് മരണം
Date:





