കൊച്ചി: ശമ്പളകുടിശിക നല്‍കണമെന്നാവശ്യപ്പെട്ട് കിഴക്കമ്പലം കിറ്റെക്‌സ് കമ്പനിയിലെ തൊഴിലാളികള്‍ സമരം നടത്തുന്നതായി റിപ്പോര്‍ട്ട്. സി.പി.ഐ.എം നേതാവും അഭിഭാഷകനുമായ കെ.എസ് അരുണ്‍ കുമാറാണ് കിറ്റെക്‌സിലെ തൊഴിലാളികളുടെ സമരത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. ഇന്ന് (വെള്ളിയാഴ്ച്ച) രാവിലെ കിഴക്കമ്പലം കിറ്റക്‌സ് കമ്പനിയിലെ തൊഴിലാളികള്‍ കമ്പനിക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തിയതെന്നാണ് അരുണ്‍ കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. കേരളത്തിലെ വ്യവസായ അന്തരീക്ഷത്തെ കുറ്റം പറഞ്ഞു മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്ന മുതലാളി അദ്ദേഹത്തിന്റെ കമ്പനിയില്‍ കഷ്ടപ്പെട്ട് പണിയെടുക്കുന്ന തൊഴിലാളികളുടെ ശമ്പള […]
Source link
ശമ്പളകുടിശിക ആവശ്യപ്പെട്ട് കിറ്റെക്‌സ് കമ്പനിക്ക് മുന്നില്‍ തൊഴിലാളികള്‍ സമരത്തിലെന്ന് റിപ്പോര്‍ട്ട്
Date:





