ന്യൂദല്‍ഹി: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നിയമവിരുദ്ധമാണെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചു. ആരോപണങ്ങളില്‍ ഇതിനുമുമ്പും വസ്തുതകള്‍ വ്യക്തമാക്കി കോണ്‍ഗ്രസിന് മറുപടി നല്‍കിയിട്ടുണ്ട്. ഈ വിവരങ്ങള്‍ കമ്മീഷന്റെ വെബ്‌സൈറ്റിലും ലഭ്യമാണ്. എന്നാല്‍ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഈ വസ്തുതകളെല്ലാം അവഗണിക്കപ്പെടുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. തെറ്റായ പ്രചരണം രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമിച്ച അവരുടെ ആയിരക്കണക്കിന് പ്രതിനിധികള്‍ക്ക് അവമതിപ്പ് […]
Source link
പൂര്‍ണമായും അസംബന്ധം; മഹാരാഷ്ട്ര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍
Date:





