ബ്രസല്‍സ്: അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലെ ജഡ്ജിമാര്‍ക്കെതിരായ യു.എസ് ഉപരോധം അപലപനീയമെന്ന് യൂറോപ്യന്‍ യൂണിയന്‍. ഐ.സി.സിക്ക് യൂറോപ്യന്‍ യൂണിയന്റെ പരിപൂര്‍ണമായ പിന്തുണയുണ്ടെന്ന് യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു. ‘സമ്മര്‍ദമില്ലാതെ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം അന്താരാഷ്ട്ര കോടതിയ്ക്ക് ഉണ്ടാകണം. ലോകത്തിലെ ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന സ്ഥാപനമാണ് ഐ.സി.സി. ഇരകള്‍ക്ക് ശബ്ദം നല്‍കുന്നവരാണ് ഐ.സി.സി,’ വോണ്‍ ഡെര്‍ ലെയ്ന്‍ എക്സില്‍ കുറിച്ചു. The Commission fully supports the @IntlCrimCourt […]
Source link
ഐ.സി.സിക്ക് പൂര്‍ണപിന്തുണ; ജഡ്ജിമാര്‍ക്കെതിരായ ഉപരോധം യു.എസ് പിന്‍വലിക്കണം; പ്രതികരിച്ച് ലോകനേതാക്കള്‍
Date:





