വാഷിങ്ടൺ: 2024ൽ ഏഷ്യയ്ക്കും പസഫിക്കിനും ചുറ്റുമുള്ള ഏകദേശം 40 ദശലക്ഷം ചതുരശ്ര കിലോമീറ്റർ സമുദ്രം ഉഷ്ണതരംഗത്തിൽ മുങ്ങിയതായി ലോക കാലാവസ്ഥാ സംഘടനയുടെ (ഡബ്ള്യു.എം.ഒ) റിപ്പോർട്ട്. ഓസ്ട്രേലിയയുടെ അഞ്ചിരട്ടി വലിപ്പമുള്ള പ്രദേശത്താണ് സമുദ്രതാപതരംഗം ബാധിച്ചിരിക്കുന്നത്. ഈ ഉഷ്ണതരംഗങ്ങൾ ആഗോള സമുദ്രോപരിതലത്തിന്റെ 10%ത്തിലധികം ബാധിച്ചുവെന്നും റിപ്പോർട്ട് പറയുന്നു. ഇത് പവിഴപ്പുറ്റുകളെ നശിപ്പിക്കുകയും മേഖലയിലെ അവസാനത്തെ ഉഷ്ണമേഖലാ ഹിമാനിയെ വംശനാശ ഭീഷണിയിലാക്കുകയും ചെയ്തുവെന്ന് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ സംഘടന അറിയിച്ചു. കാലാവസ്ഥാ പ്രതിസന്ധിയാണ് കരയിലും സമുദ്രത്തിലും ഉണ്ടായ ഈ റെക്കോർഡ് ചൂടിന് കാരണമെന്നും […]
Source link
ഓസ്ട്രേലിയയുടെ അഞ്ചിരട്ടി വലിപ്പമുള്ള സമുദ്രപ്രദേശത്ത് വൻ സമുദ്രതാപതരംഗം; ഡബ്ള്യു.എം.ഒ
Date:





