റായ്പൂർ: ഛത്തീസ്ഗഡിലെ മൊഹ്‌ല-മാൻപൂർ അംബാഗഡ് ചൗക്കി ജില്ലയിലെ 17 ഗ്രാമങ്ങളിൽ ആദ്യമായി വൈദ്യുതിയെത്തി. മാവോയിസ്റ്റ് ബാധിത മേഖലയാണിത്. വനത്തോടടുത്ത് കിടക്കുന്ന ഗ്രാമങ്ങളിൽ മുഖ്യമന്ത്രി മജ്രതോല വിദ്യുതികരൺ യോജനയ്ക്ക് കീഴിലാണ് ആദ്യമായി വൈദ്യുതി എത്തിയതെന്ന് ഛത്തീസ്ഗഡ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 17 ഗ്രാമങ്ങളിലായി ആകെ 540 വീടുകളുണ്ട്. അതിൽ 275 വീടുകൾക്കാണിപ്പോൾ വൈദ്യുതി കണക്ഷൻ ലഭിച്ചിരിക്കുന്നത്. കണക്ഷന് അപേക്ഷിച്ച ശേഷിക്കുന്നവരുടെ വീടുകളിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുഖ്യമന്ത്രി മജ്രതോല വിദ്യുതികരൺ യോജനയ്ക്ക് കീഴിൽ […]
Source link
ഛത്തീസ്ഗഡിലെ 17 ഗ്രാമങ്ങളിൽ വൈദ്യുതിയെത്തി; ആദ്യമായി!
Date:





