കീവ്: തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടക്കുന്ന ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ തീരുമാനമുണ്ടായാല്‍ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായുള്ള കൂടിക്കാഴ്ച ഉപേക്ഷിക്കാമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ റഷ്യ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍, ലോകരാഷ്ട്രങ്ങള്‍ റഷ്യയ്ക്കുമേല്‍ രാഷ്ട്രീയവും സാമ്പത്തികവുമായ സമ്മര്‍ദം ശക്തമാക്കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു. അങ്കാറയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സെലന്‍സ്‌കി. റഷ്യക്കെതിരെ ശക്തമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് സെലന്‍സ്‌കി ആവശ്യപ്പെട്ടത്. യുദ്ധം അവസാനിപ്പിക്കണമെന്ന ആഗ്രഹം റഷ്യക്ക് ഉണ്ടെന്ന് തോന്നുന്നില്ലെന്നും സെലന്‍സ്‌കി പറഞ്ഞു. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തിലുള്ള […]
Source link
ഇസ്താംബൂളില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയാല്‍ പുടിനുമായുള്ള കൂടിക്കാഴ്ച ഉപേക്ഷിക്കാം: സെലന്‍സ്‌കി
Date:





