വാഷിങ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ പ്രശ്‌ന പരിഹാരത്തിനായി പ്രവര്‍ത്തിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷാവസ്ഥയ്ക്ക് പിന്നാലെ വെടിനിര്‍ത്തല്‍ കാരാറില്‍ തന്റെ രാജ്യം മധ്യസ്ഥത വഹിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പരാമര്‍ശം. ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷം കശ്മീരിനെ കുറിച്ച് ഒരു പ്രശ്‌ന പരിഹാരത്തിലെത്താന്‍ കഴിയുമോയെന്ന് പരിശോധിക്കാന്‍ രണ്ട് രാജ്യങ്ങളോടും സഹകരിക്കുമെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയുടെയും പാകിസ്ഥാന്റെയും നേതൃത്വത്തെ ദൈവം അനുഗ്രഹിക്കട്ടെയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. […]
Source link
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിനായി പ്രവര്‍ത്തിക്കും; വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ ട്രംപ്
Date:





