മംഗളൂരു: കര്‍ണാടകയിലെ മംഗളൂരുവിലെ കുടുപ്പിവില്‍ മലയാളിയെന്ന് സംശയിക്കുന്നയാള്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കേസില്‍ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിന് സമീപം നടന്ന ക്രിക്കറ്റ് മത്സരത്തിനിടെയാണ് മര്‍ദ്ദനമുണ്ടായത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം നടന്നത്. മരിച്ചത് മലയാളിയാണോയെന്ന് പരിശോധിക്കാന്‍ ഇയാളുടെ കുടുംബം കര്‍ണാടകയിലേക്ക് പോയതായി റിപ്പോര്‍ട്ടുണ്ട്. ഏകദേശം 25ഓളം പേര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. വടി കൊണ്ട് അടിച്ചും ചവിട്ടിയും ഇടിച്ചുമാണ് യുവാവിനെ കൊലപ്പെടുത്തിയത്. തലയ്ക്കും ദേഹത്തും ആഴത്തില്‍ പരിക്കേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ […]
Source link
കര്‍ണാടകയില്‍ ആള്‍ക്കൂട്ട കൊലപാതകം; കൊല്ലപ്പെട്ടത് മലയാളിയെന്ന് സംശയം
Date:





