തിരുവനന്തപുരം: സി.എം.ആര്.എല്‍ കേസില്‍ വീണ.ടിയുടെ മൊഴിയെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത അസത്യമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സി.എം.ആര്.എല്ലിന് സേവനങ്ങള്‍ ഒന്നും നല്‍കിയിട്ടില്ലെന്ന് എസ്.എഫ്.ഐ.ഒയ്ക്ക് വീണ മൊഴിനല്കിയെന്ന വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വാര്‍ത്ത നല്‍കുന്നവര്‍ക്ക് എന്തും നല്‍കാമെന്നും സി.എം.ആര്.എല്‍ കമ്പനിക്ക് സേവനം നല്‍കാതെയാണ് എക്സാലോജിക് പണം വാങ്ങിയതെന്ന് എസ്.എഫ്.ഐ.ഓയ്ക്ക് വീണ മൊഴി നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ ഓഫീസില്‍ നിന്ന് എഴുതിക്കൊടുത്തത് വാര്‍ത്തയാക്കിയാല്‍ മറുപടി പറയില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. സി.എം.ആര്.എല്ലിന് തന്റെ […]
Source link
വാര്‍ത്ത നല്‍കുന്നവര്‍ക്ക് എന്തും നല്‍കാം, വീണയുടെ മൊഴിയെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത അസത്യം: മുഹമ്മദ് റിയാസ്
Date:





