ന്യൂയോർക്: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് നിലനിൽക്കുന്ന സംഘർഷാവസ്ഥ കൂടുതൽ വഷളാകാതിരിക്കാൻ ഇന്ത്യയും പാകിസ്ഥാനും പരമാവധി സംയമനം പാലിക്കണമെന്ന് നിർദേശിച്ച് ഐക്യരാഷ്ട്രസഭ. 26 പേരുടെ മരണത്തിനിടയായ ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫന്‍ ദുജ്ജാറിക് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നം പരസ്പര ധാരണയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. ‘ഇരുരാജ്യങ്ങളും പരമാവധി സംയമനം പാലിക്കണം. സ്ഥിതിഗതികളും നിലവിലെ സംഭവങ്ങളും കൂടുതല്‍ വഷളാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഇന്ത്യ, പാകിസ്ഥാൻ സർക്കാരുകളോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കപ്പെടേണ്ടതുണ്ട്,’ സ്റ്റീഫന്‍ ദുജ്ജാറിക് […]
Source link
പഹല്‍ഗാം ആക്രമണം; ഇന്ത്യയും പാകിസ്ഥാനും പരമാവധി സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ
Date:





