ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമര്‍ശിച്ച വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ജാമ്യം. ഹൈദരാബാദ് സിറ്റി സിവില്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. രേവതി പൊഡാഗാനന്ദ, തന്വി യാദവ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സംഘടിതകുറ്റം ചുമത്താനാകില്ലെന്ന് കോടതി പറഞ്ഞു. പണം വാങ്ങി നടത്തിയ സംഘടിത പ്രവര്‍ത്തനമല്ല മാധ്യമപ്രവര്ത്തകരുടേതെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞാഴ്ച്ചയാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ചുവെന്ന് ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസിന്റെ സംസ്ഥാന സോഷ്യല്‍ മീഡിയ യൂണിറ്റ് മേധാവിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ […]
Source link
തെലങ്കാന മുഖ്യമന്ത്രിയെ വിമര്‍ശിച്ചതില്‍ അറസ്റ്റിലായ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ജാമ്യം
Date:





