ചെന്നൈ: തമിഴ്‌നാട്ടില്‍ എച്ചിലിലയില്‍ ശയനപ്രദക്ഷിണം വേണ്ടെന്ന് മദ്രാസ് ഹൈക്കോടതി. കരൂരിലെ ക്ഷേത്രത്തില്‍ എച്ചിലിലയില്‍ ശയനപ്രദക്ഷിണം നടത്തുന്ന ആചാരത്തിനെതിരെയാണ് കോടതി ഉത്തരവ്. ശയനപ്രദക്ഷിണം അംഗീകരിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു. മനുഷ്യന്റെ ആരോഗ്യത്തിനും അന്തസിനും ഇത്തരം ആചാരങ്ങള്‍ ഹാനികരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ആര്‍.സുരേഷ് കുമാര്‍, ജസ്റ്റിസ് ജി. അരുള്‍ മുരുകന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഭക്തര്‍ ഭക്ഷണം കഴിച്ച ശേഷം എച്ചിലിലയില്‍ കൂടി ശയനപ്രദക്ഷിണം നടത്തണമെന്നാണ് കരൂരിലെ സദാശിവ ബ്രഹ്‌മേന്ദ്രലിന്‍ ജീവസമതിയിലെ ആചാരം. […]
Source link
എച്ചില്‍ ഇലയില്‍ ശയനപ്രദക്ഷിണം വേണ്ട; മനുഷ്യന്റെ ആരോഗ്യത്തിനും അന്തസിനും ഹാനികരം; മദ്രാസ് ഹൈക്കോടതി
Date:





