കോഴിക്കോട്: തൃശൂര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനത്തില്‍ പ്രതിഷേധവുമായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. നവോത്ഥാന ചരിത്രത്തിന്റെ പാരമ്പര്യമുള്ള കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു സംഭവം ഉണ്ടായത് ലജ്ജിപ്പിക്കുന്നതാണെന്ന് പറഞ്ഞ കെ.സി. വേണുഗോപാല്‍ ഈ വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് എടുത്ത തീരുമാനം ആത്മപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ.സി. വേണുഗോപാലിന്റ പ്രതികരണം. തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍ ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളോര്‍ കെട്ടില്ലാത്തോര്‍ തമ്മിലുണ്ണാത്തോരിങ്ങനെ-യൊട്ടല്ലഹോ ജാതിക്കോമരങ്ങള്‍’ എന്ന കുമാരനാശാന്റെ ‘ദുരവസ്ഥ’യിലെ കവിതയിലെ വരികള്‍ ഉദ്ധരിച്ചാണ് കെ.സി. […]
Source link
കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം; മെറിറ്റിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ ചെയ്യാനെത്തിയവനെ തീണ്ടാപ്പാടകലെ മാറ്റിനിര്‍ത്തിയത് അപമാനം: കെ.സി. വേണുഗോപാല്‍
Date:





