ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 168 വര്‍ഷം പഴക്കമുള്ള മസ്ജിദ് പൊളിച്ച് മാറ്റി അധികൃതര്‍. റാപ്പിഡ് റെയില്‍ പദ്ധതിക്ക് തടസമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഫെബ്രുവരി 21 വെള്ളിയാഴ്ച മീററ്റിലെ ദല്‍ഹി റോഡിലാണ് സംഭവം. നാഷണല്‍ ക്യാപിറ്റല്‍ റീജ്യണ്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (എന്‍.സി.ആര്‍.ടി.സി) പദ്ധതിയായ റാപ്പിഡ് റെയില്‍ സിസ്റ്റത്തിന്റെ (ആര്‍.ആര്‍.ടി.എസ്) ഭാഗമായാണ് പൊളിക്കല്‍ നടപടി. കനത്ത പൊലീസ് സന്നാഹത്തോടെയാണ് അധികൃതര്‍ മസ്ജിദ് പൊളിച്ചത്. സംഭവത്തില്‍ പ്രദേശവാസികളില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തി. നടപടി തികഞ്ഞ അനീതിയാണെന്ന് നാട്ടുകാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ മസ്ജിദ് […]
Source link
റാപ്പിഡ് റെയില്‍ പദ്ധതിക്ക് തടസമെന്ന് വാദം; യു.പിയില്‍ 168 വര്‍ഷം പഴക്കമുള്ള മസ്ജിദ് തകര്‍ത്തു
Date:





