തിരുവനന്തപുരം: സ്പീക്കറുടെ അനുവാദം കൂടാതെ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ഉത്തരം നല്കിയ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷിനെ ശാസിച്ച് സ്പീക്കര്‍ എ. എന്‍. ഷംസീര്‍. സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടുന്നതും അക്രമസംഭവങ്ങള്‍ വർധിക്കുന്നതും സംബന്ധിച്ചു പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്റെ ചര്‍ച്ചയ്ക്കിടെയായിരുന്നു സ്പീക്കറുടെ ശാസന. മന്ത്രി സംസാരിക്കുന്നതിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ചോദ്യം ചോദിച്ചതും മന്ത്രി മറുപടി നല്കിയതും സ്പീക്കറുടെ അനുവാദമില്ലാതെയായിരുന്നു. പരസ്പരമുള്ള ടെന്നീസ് കളിയല്ല നിയമസഭയിലെ ചര്‍ച്ചയെന്നു സ്പീക്കര്‍ ശാസിച്ചു. മന്ത്രി സംസാരിക്കുന്നതിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ചോദ്യം […]
Source link
ചിട്ടവട്ടങ്ങൾ തെറ്റിച്ചാൽ മന്ത്രിയായാലും മൈക്ക് തരില്ല, ഇത് ടെന്നീസ് കളിയല്ല: മന്ത്രി എം.ബി. രാജേഷിനെ ശാസിച്ച് സ്പീക്കർ എ. എന്‍. ഷംസീര്‍
Date:





