മൈസൂരു: ഇന്‍ഫോസിസില്‍ കൂട്ടപ്പിരിച്ചുവിടലെന്ന് റിപ്പോര്‍ട്ട്. ട്രെയിനി ബാച്ചിലെ പകുതിയിലധികം പേരെ പിരിച്ചുവിട്ടെന്നാണ് വിവരം. മൈസൂരുവിലെ ഐ.ടി ജീവനക്കാരുടെ ട്രെയിനിങ് ക്യാമ്പസിലാണ് പിരിച്ചുവിടല്‍ നടപടി. മണി കണ്‍ട്രോളാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. 2024 ഒക്ടോബറില്‍ ജോലിയില്‍ പ്രവേശിച്ച 700ല്‍ 400 പേരാണ് നടപടി നേരിടുന്നത്. ജോലിയില്‍ പ്രവേശിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഉദ്യോഗാര്‍ത്ഥികളെ കൊണ്ട് സ്ഥാപനം വീണ്ടും പരീക്ഷ എഴുതിച്ചിരുന്നു. ഈ പരീക്ഷയിൽ തോറ്റവര്‍ ഉടന്‍ ക്യാമ്പസ് വിടണമെന്നായിരുന്നു നിര്‍ദേശം. രാജ്യത്തുടനീളമുള്ള ഇന്‍ഫോസിസ് ക്യാമ്പസുകളിലേക്കാണ് ആദ്യഘട്ടത്തില്‍ പരീക്ഷ നടന്നത്. […]
Source link
ഇന്‍ഫോസിസില്‍ കൂട്ടപ്പിരിച്ചുവിടല്‍; അന്യായ നടപടിയെന്ന് ഉദ്യോഗാര്‍ത്ഥികള്‍
Date:





