സ്ത്രീകൾ അമ്പലത്തിൽ തേങ്ങയുടയ്ക്കാൻ പാടില്ല, കാരണം


അമ്പലത്തില്‍ തേങ്ങയുടയ്ക്കുന്നത്, പ്രത്യേകിച്ചു ഗണപതിയ്ക്കു മുന്നിലും മറ്റും പ്രധാനപ്പെട്ട ഒരു വഴിപാടാണ്. ദൈവപ്രീതി നേടാനുള്ള ഒരു വഴി. എന്നാല്‍ സ്ത്രീകള്‍ അമ്പലത്തില്‍ തേങ്ങയുടയ്ക്കരുതെന്നാണ് പൊതുവെ പറയുക. ഇതിന് പല കാരണങ്ങളും പറയുന്നുണ്ട്.

സ്ത്രീകളെ വീടിന്റെ ലക്ഷ്മിയായിട്ടാണ് കരുതുന്നത് .അതിനാൽ പൊട്ടിക്കൽ , നശിപ്പിക്കൽ എന്നിവ സ്ത്രീകൾ ചെയ്യാൻ പാടില്ല. തേങ്ങ ഉടയ്ക്കൽ എന്നത് ഒരു ബലി ആയിട്ടാണ് കാണുന്നത്. അതിനാൽ സ്ത്രീകൾ ഇത് ചെയ്യാൻ പാടില്ല.

തേങ്ങ ഒരു വിത്താണ്. അത് ഉടയ്ക്കുന്നതോടെ ആ ജീവൻ നശിക്കുന്നു. അതിനാൽ സ്ത്രീകൾ ഇത് ചെയ്താൽ അവരുടെ പ്രത്യുൽപാദന വ്യവസ്ഥയെ വിപരീതമായി ബാധിക്കും എന്നാണ് വിശ്വാസം . ഗര്‍ഭിണിയായ സ്ത്രീ യാതൊരു കാരണവശാലും തേങ്ങായുടയ്ക്കരുത്.

തേങ്ങയുടെ കട്ടിയുള്ള പുറം തോട് സൂചിപ്പിക്കുന്നത് വിജയത്തിലേക്കുള്ള ഒരാളുടെ സഹന ശക്തിയേയും, കഠിനാധ്വാനത്തെയും ആണ്. തേങ്ങയുടെ മുകൾ ഭാഗം ദൈവത്തിന്റെ ശിരസ്സ് ആയി കണക്കാക്കുന്നു. തേങ്ങയുടെ മൂന്നു കണ്ണ് ശിവന്റെ ത്രിക്കണ്ണിനെ സൂചിപ്പിക്കുന്നു. അതിനാൽ ദൈവസാനിധ്യം കാണുന്നു.

തെങ്ങ് ശാഖകൾ ഇല്ലാതെ പൊക്കത്തിൽ വളരുന്ന ഒരു മരം ആണ്. തേങ്ങ പൊട്ടിക്കൽ എന്ന മനുഷ്യന്റെ ശ്രമം ദൈവത്തിൽ നിന്നുള്ള ഒരു സമ്മാനം കൂടിയാണ് .