വെറു വയറ്റില്‍ വെള്ളം കുടിച്ചാല്‍ ആരോഗ്യത്തിന് ഏറെ ഗുണകരം

പ്രകൃതി നമുക്ക് നല്‍കിയ ഏറ്റവും നല്ല സമ്മാനമാണ് ജലം. വെള്ളമില്ലാതെ അതിജീവനം അസാധ്യമാണ്. നമ്മുടെ എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരവും ഇതിലുണ്ട്. ജലത്തിന്റെ ഗുണങ്ങളെക്കുറിച്ചും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് എന്തുകൊണ്ട് പ്രധാനമാണെന്നും നമുക്ക് അറിയാം. നമ്മുടെ ശരീരത്തിന്റെ ഏതാണ്ട് 75 ശതമാനവും ഇലക്ട്രോലൈറ്റുകളുടെ രൂപത്തിലുള്ള ദ്രാവകങ്ങളാല്‍ നിര്‍മ്മിതമാണ്. ( begin your day with a glass of water )

രാവിലെ എഴുന്നേറ്റയുടന്‍ അല്‍പം വെള്ളം കുടിക്കുന്നത് ശീലമാക്കിയവരാണോ? വ്യായാമവും പ്രാതലും ഒരുദിവസത്തെ ഊര്‍ജത്തെ എങ്ങനെ സ്വാധീനിക്കുന്നോ അത്രത്തോളം തന്നെ പ്രധാനമാണ് എഴുന്നേറ്റയുടന്‍ വെള്ളം കുടിക്കുന്ന ശീലവും. വെറും വയറ്റില്‍ വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

ശരീരത്തില്‍ ജലാംശം കുറയുന്നത് ക്ഷീണവും ഉല്‍സാഹക്കുറവിനും കാരണമാകും. നീണ്ട ഉറക്കത്തിനുശേഷം ഉണരുന്ന സമയത്ത് ശരീരത്തിലെ ജലാംശം കുറവായിരിക്കും. അതിരാവിലെ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയും അതുവഴി ഊര്‍ജസ്വലരായി ഇരിക്കാന്‍ സഹായിക്കുകയും ചെയ്യും. ഡീഹൈഡ്രേഷന്‍ മൂലം വരുന്ന തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ ചെറുക്കാനും കഴിയും.

മാതൃവുമല്ല ഉണര്‍ന്ന ഉടനെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കും. കുടലിന്റെ ആരോഗ്യത്തിനും രാവിലെ എഴുന്നേറ്റയുടന്‍ വെള്ളം കുടിക്കുന്ന ശീലം ഗുണം ചെയ്യും. മെറ്റബോളിസം മെച്ചപ്പെടുത്താനും വെറുംവയറില്‍ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കൂടുതല്‍ കലോറി എരിച്ചു കളയാനും നല്ലതാണ്.

ചര്‍മസൗന്ദര്യത്തിനും തടികുറയ്ക്കാനും വെറും വയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. രാവിലെ ഉണര്‍ന്ന ഉടന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ചര്‍മം തിളങ്ങാന്‍ സഹായിക്കും. ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാനും മികച്ച വഴിയാണിത്. ചര്‍മത്തില്‍ ചുളിവുകളും കരിവാളിപ്പുമൊക്കെ വരുന്നതിനു പിന്നില്‍ നിര്‍ജലീകരണവും ഒരു കാരണമാണ്. വയറെരിച്ചിലും അസിഡിറ്റിയും പോലുള്ള പ്രശ്‌നങ്ങളാല്‍ ഉള്ളവര്‍ക്കും വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്.