ബോംബ് നിർമ്മാണത്തിനിടയിൽ മരണം: അന്ന് പാർട്ടി തള്ളിപ്പറഞ്ഞു, ഇന്ന് സ്മൃതി മണ്ഡപം!! ഉത്ഘാടനം ഗോവിന്ദൻ മാസ്റ്റർ


കണ്ണൂർ : ബോംബ് നിർമാണത്തിനിടയിൽ കൊല്ലപ്പെട്ട വ്യക്തികൾക്കായി സ്മൃതി മണ്ഡപം നിർമ്മിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി. കണ്ണൂരിൽ ബോംബ് നിർമാണത്തിനിടയിൽ രണ്ടു പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഷൈജുവും സുബീഷും   സിപിഎം പ്രവർത്തകരാണ്. പക്ഷേ ബോംബ് നിർമാണത്തിൽ കൊല്ലപ്പെട്ട രണ്ടുപേരും കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ അല്ല എന്നാണ് സിപിഎം നേതൃത്വം ആവർത്തിച്ചാവർത്തിച്ച് മാധ്യമങ്ങളുടെ മുമ്പിൽ പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ഇത്തരം പറച്ചിലുകൾ കേവലം പ്രഹസനം മാത്രമായിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

ബോംബ് നിർമാണത്തിനിടയിൽ കൊല്ലപ്പെട്ട രണ്ടുപേർക്ക് വേണ്ടി പാർട്ടി രക്തസാക്ഷി സ്മൃതി മണ്ഡപം ഒരുക്കുകയാണ്. ഉദ്ഘാടനം എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതോടുകൂടി പാർട്ടി മാധ്യമങ്ങൾക്ക് മുന്നിൽ ഉയർത്തിയ വാദങ്ങളെല്ലാം പൊളിയുകയാണ്.

read also: കരഞ്ഞു പിടിച്ച് മേടിച്ച 50,000 തിരിച്ചു തന്നില്ല, മോഹൻലാലിനെ അപമാനിച്ച നടി ശാന്തിയ്ക്കെതിരെ സുജ പവിത്രൻ

2015ല്‍ പാനൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മാണത്തിനിടയില്‍ ഉണ്ടായ ഉഗ്ര സ്‌ഫോടനത്തിലാണ് രണ്ടു സിപിഎം പ്രവര്‍ത്തകര്‍ മരിച്ചത്. അന്ന് പാര്‍ട്ടി ഇതിനെ തളളിപ്പറഞ്ഞെങ്കിലും 2016 മുതല്‍ ഇരുവരുടെയും രക്തസാക്ഷിത്വ ദിനം ആചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്മാരകം നിര്‍മിച്ചത്.