നിന്റെ നാവ് അടക്കിവെക്കണം, ഈ വീഡിയോ കണ്ടാല്‍ ഇവന്റെ അസുഖം എന്താണെന്ന് എല്ലാവര്‍ക്കും മനസിലാകും: ബാല


നടൻ ബാലയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി ചെകുത്താൻ എന്നറിയപ്പെടുന്ന യൂട്യൂബർ. ബാല തോക്കുമായി ചെകുത്താന്റെ വീട്ടിലേക്ക് കയറി ചെന്ന് ഭീഷണിപ്പെടുത്തി എന്നാണ് ആരോപണം.
ആള് വീട്ടിൽ ഇല്ലാത്തത് കൊണ്ട് സുഹൃത്തിനോട് ഭീഷണി മുഴക്കി തിരിച്ചു പോയി എന്നാണ് ചെകുത്താൻ ആരോപിക്കുന്നത്. ആറാട്ടണ്ണൻ സന്തോഷ് വർക്കിയാണ് ചെകുത്താന്റെ വീട്ടിലേക്കുള്ള വഴി ബാലയ്ക്ക് കാട്ടി കൊടുത്തത്.

സോഷ്യൽ മീഡിയ വഴി മോഹൻലാലിനെ വ്യക്തിഹത്യ നടത്തിയതിന് സന്തോഷ്‌ വർക്കിയെ കൊണ്ട് ബാല മാപ്പ് പറയിപ്പിച്ചിരുന്നു..അതിന് വലിയ പിന്തുണയാണ് ലഭിച്ചത്. എന്നാൽ ആ വിഡിയോയെ ചെകുത്താൻ ട്രോളിയിരുന്നു. അതിന്റെ വാശിക്ക് ആണ് തോക്കുമായി ബാല വന്നത് എന്നാണ് ചെകുത്താന്റെ ആരോപണം. എന്നാൽ ഇത് പൊളിച്ചടുക്കി സാക്ഷാൽ ബാല തന്നെ രംഗത്തെത്തി.

ഫേസ്‌ബുക്ക് ലൈവിലൂടെ അദ്ദേഹം ചെകുത്താന്റെ വീട്ടിൽ നടന്നത് വെളിപ്പെടുത്തി. തോക്ക് എടുത്ത് വീട്ടിലെക്ക് പോയി എന്ന് പറയുന്ന ആരോപണവും വീട്ടിൽ നാശനഷ്ടം ഉണ്ടാക്കി എന്ന ആരോപണവും കളവ് ആണെന് തെളിയിക്കുന്ന വീഡിയോ ഫുട്ടേജ് അദ്ദേഹം വെളിയിൽ വിട്ടിട്ടുണ്ട്. വീഡിയോയിൽ കാണുന്നത് നല്ല രീതിയിൽ ബാല ചെകുത്താന്റെ സുഹൃത്തിനോട് സംസാരിക്കുന്നത് ആണ്.

‘ഇപ്പോ നോക്ക് മനുഷ്യന്‍മാര്‍ ഇവിടെ ഉണ്ടെങ്കില്‍ നിന്റെ അസുഖം എന്താണെന്ന് അവര്‍ മനസിലാക്കും. ഇപ്പോഴും ഞാന്‍ പറയുന്നു, ദയവു ചെയ്ത് ചെറിയ കുട്ടികള്‍ക്ക് വേണ്ടി നിങ്ങളുടെ നാവ് കുറച്ച് അടക്കി വെക്കണം. ഇത് നിനക്ക് തരുന്ന മുന്നറിയിപ്പ് അല്ല എന്റെ തീരുമാനമാണ്” എന്നാണ് ബാല വീഡിയോയില്‍ പറയുന്നത്. ഇതിനൊപ്പം ചെകുത്താന്റെ സുഹൃത്തിനോട് സംസാരിക്കുന്ന വീഡിയോയും ബാല പങ്കുവച്ചിട്ടുണ്ട്.

ബാലയുടെ വീഡിയോ കാണാം: