വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ മൂ​ന്നു​പേ​ർ അറസ്റ്റിൽ


നെ​ടു​മ​ങ്ങാ​ട്: വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ മൂ​ന്നു​പേ​ർ പൊലീസ് പിടിയിൽ. ആ​ര്യ​നാ​ട് പു​ളി​മൂ​ട് രാ​ജി ഭ​വ​നി​ൽ ടി.​എ​സ്.​രാ​ജേ​ഷി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ പു​ളി​മൂ​ട് പാ​റ​യി​ൽ വി​ളാ​ക​ത്ത് വീ​ട്ടി​ൽ സ​ജി​കു​മാ​ർ (48), പു​ളി​മൂ​ട് വി​ള​യി​ൽ വി​ളാ​ക​ത്ത് വീ​ട്ടി​ൽ പ്ര​ദീ​ഷ് കു​മാ​ർ(38), പു​ളി​മൂ​ട് വി​ള​യി​ൽ വി​ളാ​ക​ത്ത് വീ​ട്ടി​ൽ സു​നി​ൽ കു​മാ​ർ (41) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.​ ആ​ര്യ​നാ​ട് പൊ​ലീ​സ് ആണ് പ്രതികളെ അ​റ​സ്റ്റ് ചെ​യ്തത്.​

ക​ഴി​ഞ്ഞ 30-ന് ​രാ​ത്രി 11 നാ​യി​രു​ന്നു കേസിനാസ്പദമായ സം​ഭ​വം. സ​ജി​കു​മാ​റി​ന്‍റെ മ​ക​ൻ വി​വാ​ഹം ക​ഴി​ക്കാ​ൻ പോ​കു​ന്ന യു​വ​തി​യു​ടെ മാ​താ​വി​നെ രാ​ജേ​ഷ് അ​സ​ഭ്യം വി​ളി​ച്ചെ​ന്ന പ​രാ​തി സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്, രാ​ജേ​ഷി​നെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തു​ക​യും കേ​സ് ഒ​ത്ത് തീ​ർ​പ്പാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന്, രാ​ത്രി ത​ന്നെ സ​ജി​കു​മാ​റും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് രാ​ജേ​ഷി​നെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.