വന്ദേഭാരതില്‍ പോസ്റ്റര്‍ ഒട്ടിച്ചത് നേതാക്കളുടെ അറിവോടെയല്ല, പ്രവര്‍ത്തകരെ താക്കീത് ചെയ്യുമെന്ന് വികെ ശ്രീകണ്ഠന്‍

പാലക്കാട്: വന്ദേഭാരത് എക്‌സ്പ്രസില്‍ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ ദൃശ്യങ്ങളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടി താക്കീത് ചെയ്യുമെന്ന് വികെ ശ്രീകണ്ഠന്‍ എംപി. പോസ്റ്റര്‍ ഒട്ടിച്ചത് നേതാക്കളുടെ അറിവോടെയല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. പോസ്റ്റ്‌റിന്റെ പേരില്‍ തനിക്കെതിരെ നടക്കുന്നത് വ്യാപക സൈബര്‍ ആക്രമണമാണെന്നും പോസ്റ്റര്‍ ഒട്ടിക്കാനോ അല്ലെങ്കില്‍ വന്ദേഭാരത് ട്രെയിനിന്റെ മുകളില്‍ പരസ്യം ചെയ്യാനൊന്നും ആര്‍ക്കും നിര്‍ദേശം കൊടുത്തിട്ടില്ലെന്നും വികെ ശ്രീകണ്ഠന്‍ വ്യക്തമാക്കി.

പോസ്റ്റര്‍ ഒട്ടിച്ചത് ആരും മനപ്പൂര്‍വ്വം ചെയ്തതായി തോന്നുന്നില്ല. ഇതൊരു ഗുരുതരമായ കൃത്യവിലോപമായി കാണേണ്ടതില്ല. ഗൂഢാലോചനയോ ആസൂത്രിതമോ അല്ലെന്നും ട്രെയിന്‍ വികലമാക്കാന്‍ ആരും ശ്രമിച്ചിട്ടില്ലെന്നും എംപി കൂട്ടിച്ചേര്‍ത്തു.