വില്ലുകുലച്ച്‌ നില്‍ക്കുന്ന ശ്രീരാമന്റെ ചിത്രം പങ്കുവെച്ച്‌ അനില്‍ ആന്റണി: ബിജെപിയിലേക്ക് പോകുകയാണോ എന്ന് ചോദ്യം

കൊച്ചി: ശ്രീരാമ നവമി ആശംസകള് നേർന്ന് മുൻ പ്രതിരോധ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണിയുടെ മകന് അനിൽ കെ ആന്റണി. വില്ലുകുലച്ച്‌ നില്‍ക്കുന്ന ശ്രീരാമന്റെ ചിത്രത്തിനൊപ്പം എല്ലാവര്ക്കും ആശംസകള് എന്ന കുറിപ്പോടെയാണ് അനില് ട്വിറ്ററില് പോസ്റ്റ് ചെയ്തത്.

മോദിക്കെതിരായ ബി ബി സി ഡോക്യുമെന്ററിയെ എതിര്ത്തതിന്റെ പേരില് വിവാദത്തിലായതിനെ തുടർന്ന് അനില് കെ ആന്റണി കോണ്ഗ്രസിലെ എല്ലാ പദവികളിൽ നിന്നും രാജിവെച്ചിരുന്നു. ഇതിനു പിന്നാലെ ബിജെപി ചായ്‌വോടെയുള്ള പോസ്റ്റുകൾ പങ്കുവച്ചതോടെ അനിൽ കോൺഗ്രസ് പൂർണ്ണമായും വിടുമോ എന്ന സംശയത്തിലാണ് അണികൾ