വൈകിയെന്ന് പറഞ്ഞ് ഹോസ്റ്റലിൽ കയറ്റിയില്ല: പുറത്ത് നിന്ന വിദ്യാർഥിനിയെ തെരുവുനായ കടിച്ചു

കൊച്ചി: വൈകിയെത്തിയെന്ന കാരണത്താൽ വിദ്യാർഥിനിയെ ഹോസ്റ്റലിൽ കയറ്റിയില്ല. പുറത്ത് കാത്തു നിന്ന ബിരുദ വിദ്യാർഥിനിക്ക് നേരെ തെരുവുനായയുടെ ആക്രമണവും ഉണ്ടായി. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിലെ വിദ്യാർഥിനിയെയാണ് ഹോസ്റ്റലിന് മുമ്പിൽ വെച്ച് തെരുവ് നായ ആക്രമിച്ചത്.

കേളേജിൽ കെമിസ്ട്രി ഡിപ്പാർട്‌മെന്റിൽ നടന്ന ഫെസ്റ്റിന് ശേഷമാണ് വിദ്യാർഥിനി ഹോസ്റ്റലിൽ തിരിച്ചെത്തിയത്. വ്യാഴാഴ്ച രാത്രി വനിതകളുടെ പ്രതിഭ ഹോസ്റ്റലിന് മുന്നിലാണ് സംഭവം. വൈകീട്ട് 6.30ന് ശേഷമാണ് എത്തിയതെന്ന കാരണം പറഞ്ഞാണ് പുറത്തുനിറുത്തിയതെന്ന് വിദ്യാർഥികൾ പറയുന്നു.