ബേക്കറി ഉത്പന്ന നിര്‍മാണത്തില്‍ വര്‍ക്ക്‌ഷോപ്പ്

തിരുവനന്തപുരം : വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവല്പ്‌മെന്റ് (കെ.ഐ.ഇ.ഡി) സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ബേക്കറി ഉത്പന്ന നിര്‍മാണത്തില്‍ അഞ്ച് ദിവസത്തെ റെസിഡന്‍ഷ്യല്‍ സംരംഭകത്വ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ എറണാകുളം കെ.ഐ.ഇ.ഡി ക്യാംപസിലാണ് പരിശീലനം. സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജി.എസ്.ടി ഉള്‍പ്പെടെ 1800 രൂപയാണ് കോഴ്‌സ് ഫീ. താത്പര്യമുള്ളവര്‍ www.kied.info വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2532890, 2550322,9605542061