നുഴഞ്ഞുകയറ്റ ശ്രമം; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ കുപ്‌വാരയിൽ നുഴഞ്ഞു കയറിയ രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. ഇവരിൽ നിന്ന് രണ്ട് എകെ സീരീസ് റൈഫിളുകൾ, മാഗസിനുകൾ,പാക് കറൻസി, യുദ്ധസമാനമായ സ്റ്റോറുകളുടെ ഒരു വലിയ ശേഖരം എന്നിവ കണ്ടെടുത്തു. നിയന്ത്രണ രേഖയിൽ നിന്ന് മച്ചൽ സെക്ടറിലേക്ക് നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന് സൈന്യത്തിന്റെ ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് മെയ് 1 മുതൽ കനത്ത ജാഗ്രതയിലാണ് പ്രദേശം.

കുപ്‌വാര ഉൾപ്പെടെയുള്ള നുഴഞ്ഞുകയറ്റ സാധ്യതയുള്ള റൂട്ടുകളിൽ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) വിന്യസിച്ചു. മെയ് 3 ന്, പ്രത്യേക രഹസ്യാന്വേഷണ ഇൻപുട്ടിന്റെ അടിസ്ഥാനത്തിൽ സൈന്യം നുഴഞ്ഞുകയറ്റക്കാരെ കാണുകയും ഇരുവരെയും പിടികൂടുകയും ചെയ്തു.

“മെയ് 03 ന് പുലർച്ചെ 08.30 ഓടെയാണ് പ്രദേശത്ത് തീവ്രവാദികൾ നിലയുറപ്പിച്ചത്. പ്രദേശത്തു നടന്ന തീവ്രമായ വെടിവയ്പിനെ തുടർന്ന് രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇവരിൽ നിന്ന് രണ്ട് എകെ സീരീസ് റൈഫിളുകൾ, മാഗസിനുകൾ, പാക് കറൻസി, വൻതോതിൽ യുദ്ധസമാനമായ സ്റ്റോറുകൾ എന്നിവ കണ്ടെടുത്തു. പ്രദേശത്ത് വിപുലമായ തിരച്ചിൽ പുരോഗമിക്കുകയാണ്.

തീവ്രവാദികളുടെയും അനുബന്ധ തീവ്രവാദ ഗ്രൂപ്പിന്റെയും ഐഡന്റിറ്റി പരിശോധിച്ചുവരികയാണ്. ഈ വിജയകരമായ ഇന്റലിജൻസ് അധിഷ്‌ഠിത ഓപ്പറേഷൻ ഇന്ത്യൻ സൈന്യവും ജെകെപിയും എല്ലാ ഏജൻസികളും തമ്മിലുള്ള അടുത്ത സഹവർത്തിത്വത്തിന്റെ മറ്റൊരു ഉദാഹരണമാണ്, ”പ്രതിരോധ സേന പ്രസ്താവനയിൽ പറഞ്ഞു.