കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ഇന്ന് കേരളത്തിൽ എത്തും

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഇന്ന് കേരളത്തിലെത്തും. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ  വെച്ച് സംഘടിപ്പിക്കുന്ന റബ്ബർ ആക്ട് രൂപീകരണത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാനായാണ് അദ്ദേഹം എത്തുന്നത്. 1947ല്‍ ​റബ്ബർ ആ​ക്ട് രൂ​പ​വ​ത്ക​രി​ച്ച​തി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യാ​ഘോ​ഷ​മാ​ണ് റ​ബ​ര്‍ബോ​ര്‍ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ റബ്ബർ കൃ​ഷി​യും റബ്ബ​റു​ത്പ​ന്ന​ നി​ര്‍മാ​ണ​വും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ബോ​ര്‍ഡി​ന്‍റെ ശ്ര​മ​ങ്ങ​ളു​ടെ 75 വ​ര്‍ഷ​ത്തെ നേ​ട്ട​ങ്ങ​ളാ​ണു വി​വി​ധ പരിപാടികളോടെ ആ​ഘോ​ഷി​ക്കു​ന്ന​ത്.

അതേസമയം സംസ്ഥാനത്തെ റബ്ബർ കർഷകർക്ക് ബിജെപി നൽകിയ വാക്ക് പാലിക്കണമെന്നും റബ്ബറിന് കിലോയ്ക്ക് 300 രൂപയായി താങ്ങുവില പ്രഖ്യാപിക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻഎംപി ആവശ്യപ്പെട്ടു.