ലക്ഷദ്വീപിലെ എംപിയെ അയോഗ്യനാക്കിയ വിഷയത്തിലും സിപിഎം ശക്തമായി പ്രതികരിച്ചിരുന്നു: എം.വി ഗോവിന്ദന്‍

ന്യൂഡല്‍ഹി: എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിയെന്ന വ്യക്തിക്കല്ല സിപിഎം പിന്തുണ നല്‍കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദന്‍. ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകളെയാണ് സിപിഎം എതിര്‍ക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.

ലക്ഷദ്വീപിലെ എംപിയെ അയോഗ്യനാക്കിയ വിഷയത്തിലും ഈ നിലപാട് തന്നെയാണ് സിപിഎം സ്വീകരിച്ചത്. ഏത് പാര്‍ട്ടികള്‍ക്കെതിരായ ബിജെപി നടപടിയിലും ഇതുതന്നെയാകും സിപിഎം നിലപാടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളോട് വ്യക്തമാക്കി.