മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ.സുധാകരന് എതിരെ കേസ് എടുക്കണം: ഇ.പി ജയരാജന്‍

കണ്ണൂര്‍: മുഖ്യമന്ത്രി പദവിയെ തെറി വിളിച്ച് അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എതിരെ നിയമ നടപടി കൈക്കൊള്ളണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. മുഖ്യമന്ത്രി പിണറായി വിജയനെ വളരെ നിന്ദ്യമായ രീതിയില്‍ അവഹേളിച്ച സുധാകരന്‍ രാഷ്ട്രീയ കേരളത്തിനും സാംസ്‌കാരിക കേരളത്തിനും അപമാനമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഒട്ടനവധി ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിച്ച് ജനകീയനായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അദ്ദേഹത്തിനെ ഇത്തരത്തില്‍ വിശേഷിപ്പിക്കാന്‍ സ്വബോധമുള്ള ഒരാള്‍ക്കും കഴിയില്ല. സുധാകരന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വം ഇത് പരിശോധിക്കണം. രാഷ്ട്രീയത്തിന് ചേരാത്ത ഒരാളെ ഈ സ്ഥാനത്ത് നിലനിര്‍ത്തണോ എന്ന് കേരളത്തിലെ കോണ്‍ഗ്രസ്സും ആലോചിക്കണം.