കാട്ടാക്കട ഡിപ്പോയിലെ കെഎസ്ആർടിസി ജീവനക്കാരിൽ നിന്നും ഉണ്ടായ സംഭവം: മാപ്പ് ചോദിച്ച് കെസ്ആർടിസി എം ഡി ബിജു പ്രഭാകർ

കാട്ടാക്കട: കാട്ടാക്കട ഡിപ്പോയിലെ കെഎസ്ആർടിസി ജീവനക്കാരിൽ നിന്നും പെൺകുട്ടിക്കും പിതാവിനും ഉണ്ടായ വൈഷമ്യയത്തിൽ മാപ്പ് ചോദിക്കുന്നെന്ന് കെസ്ആർടിസി എം ഡി ബിജു പ്രഭാകർ. കടുത്ത പ്രതിസന്ധികൾക്കിടയിലും ഏറെക്കുറെ വിഷയങ്ങൾ പരിഹരിച്ച് ശരിയായ പാതയിലേക്കടുക്കുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കുന്ന സംഭവം ഉണ്ടായത്.പ്രസ്തുത സംഭവത്തിൽ ഞാൻ അതീവമായി ഖേദിക്കുന്നെന്ന് കെസ്ആർടിസി എം ഡി ബിജു പ്രഭാകർ ഫേസ്ബുക്കിൽ കുറിച്ചു