സിനിമ സീരിയല്‍ താരം കൈലാസ് നാഥ് അന്തരിച്ചു


പ്രശസ്ത സിനിമ സീരിയല്‍ നടന്‍ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് രോഗം ബാധിച്ച് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1977ൽ പുറത്തിറങ്ങിയ ‘സംഗമം’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമരം​ഗത്തേക്ക് എത്തിയത്.അഭിനയ ജീവിതത്തിന്‍റെ തുടക്കത്തില്‍ സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ട കൈലാസ് നാഥ് ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയത്.

പ്രിയനടന്‍റെ വിയോഗത്തില്‍ നടി സീമാ ജി നായര്‍ അടക്കമുള്ള സഹപ്രവര്‍ത്തകര്‍ അനുശോചനമറിയിച്ച് രംഗത്തുവന്നു.  കൈലാസ് നാഥിന്‍റെ സംസ്കാര ചടങ്ങുകള്‍ വെള്ളിയാഴ്ച നടക്കും.