ആവേശമുണര്‍ത്തി നിവിന്‍ പോളി, ‘പടവെട്ട്’ ട്രെയിലര്‍ പുറത്ത്

നിവിന്‍ പോളിയെ (Nivin Pauly) നായകനാക്കി നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പടവെട്ടിന്‍റെ ട്രെയിലര്‍ പുറത്ത്. സംഘര്‍ഷം , പോരാട്ടം, അതിജീവനം എന്നിവയുടെ കൂടിചേരലാണ് സിനിമയുടെ പ്രമേയമെന്ന് ട്രെയിലര്‍ ചൂണ്ടിക്കാണിക്കുന്നു. സ്വന്തം ഗ്രാമത്തിലെ സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും പിന്നീട് അവരുടെ പോരാട്ടത്തിന്‍റെ മുന്നണി പോരാളിയായി മാറുകയും ചെയ്യുന്ന ഒരു നാട്ടിന്‍പുറത്തുകാരന്‍ യുവാവിന്‍റെ വേഷത്തിലാണ് നിവിന്‍ പോളി ചിത്രത്തിലെത്തുന്നത്.

പതിനായിരകണക്കിന് കാണികളുടെ സാന്നിദ്ധ്യത്തില്‍ കൊച്ചിയില്‍ നടക്കുന്നകേരള ബാസ്റ്റേഴ്‌സിന്‍റെ ഐഎസ്എല്‍ മത്സരത്തിനിടെയാണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്.

ഒക്ടോബർ 21ന് ചിത്രം തീയേറ്ററുകളിലെത്തും. നിവിൻ പോളിക്ക് പുറമേ അദിതി ബാലൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.