യുട്യൂബര്‍ ‘ചെകുത്താനെ’ വീട്ടില്‍ കയറി ആക്രമിച്ചെന്ന പരാതി; നടൻ ബാലയുടെ വീട്ടിൽ പൊലീസ്


ചെകുത്താന്‍ എന്ന പേരില്‍ വീഡിയോകള്‍ ചെയ്യാറുള്ള യുട്യൂബര്‍ അജു അലക്സിനെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടൻ ബാലയുടെ വീട്ടിലെത്തി പൊലീസ്. തൃക്കാക്കര പൊലീസാണ് വീട്ടിലെത്തി നടന്റെ മൊഴി എടുത്തത്. പരിശോധനയിൽ തോക്ക് കണ്ടെത്തിയില്ലെന്നും പൊലീസ് വ്യക്തമാക്കി.

Also read-യുട്യൂബര്‍ ‘ചെകുത്താനെ’ കൊല്ലാൻ തോക്കുമായി ബാല; നടനെതിരെ കേസ്

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. യൂട്യൂബർ അജു അലക്സിന്റെ ഫ്ലാറ്റിനുള്ളിൽ അതിക്രമിച്ചു കയറി ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. അജുവിന്റെ സുഹൃത്ത് മുഹമ്മദ്‌ അബ്ദുൽ ഖാദര്‍ ആണ് പരാതിക്കാൻ. തനിക്കെതിരെ അജു അലക്സ് വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവര്‍ത്തിക്ക് കാരണമെന്നാണ് എഫ്ഐആര്‍.ഫ്ലാറ്റിനുള്ളിൽ അതിക്രമിച്ചു കയറി ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. അജുവിന്റെ സുഹൃത്ത് മുഹമ്മദ്‌ അബ്ദുൽ ഖാദര്‍ ആണ് പരാതിക്കാൻ. തനിക്കെതിരെ അജു അലക്സ് വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവര്‍ത്തിക്ക് കാരണമെന്നാണ് എഫ്ഐആര്‍. ബാല ആറാട്ട് അണ്ണന്‍ എന്ന് വിളിപ്പേരുള്ള സന്തോഷ് വര്‍ക്കിയും ഫ്ലാറ്റിൽ എത്തി അക്രമിച്ചെന്നും വസ്ത്രങ്ങള്‍ വാരിവലിച്ചെന്നും പരാതിയിൽ പറയുന്നു.