കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ

പു​ൽ​പ​ള്ളി: വ്യത്യസ്ത സ്ഥലങ്ങളിലായി കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ. പെ​രി​ക്ക​ല്ലൂ​ർ ക​ട​വി​നോ​ടു ചേ​ർ​ന്നു​ള്ള അ​തി​ർ​ത്തി പ്ര​ദേ​ശ​ത്തു​നി​ന്നുമാണ് അ​ര​ക്കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേർ അറസ്റ്റിലായത്. വ​ട​ക​ര ഏ​ര​ത്തു​വീ​ട്ടി​ൽ ഇ.​വി. നൗ​ഫ​ൽ (41), വ​ട​ക​ര കു​നി​യി​ൽ വീ​ട്ടി​ൽ കെ. ​ഫാ​രി​സ് (36) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. വ​യ​നാ​ട് എ​ക്സൈ​സ് സ്പെ​ഷ്യൽ സ്ക്വാ​ഡ് ആണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​ നി​ന്നും 550 ഗ്രാം ​ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ച ഓ​ട്ടോ​റി​ക്ഷ​യും പി​ടി​ച്ചെ​ടു​ത്തു.

മീ​ന​ങ്ങാ​ടി​യി​ലെ വ​യ​നാ​ട് എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡി​ലെ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ടി.​ആ​ർ. ഹ​രി​ന​ന്ദ​ന​നും പാ​ർ​ട്ടി​യും വ്യാ​ഴാ​ഴ്ച പെ​രി​ക്ക​ല്ലൂ​ർ ക​ട​വ് ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്ത് ന​ട​ത്തി​യ പ​ട്രോ​ളി​ങ്ങി​നി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. പ്രി​വ​ന്റി​വ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​ബി. ഹ​രി​ദാ​സ​ൻ, കെ.​വി. പ്ര​കാ​ശ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീസ​ർ​മാ​രാ​യ എം.​സി. സ​നൂ​പ്, സി. ​അ​ൻ​വ​ർ, അ​ശ്വ​തി എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

അതേസമയം, പു​ൽ​പ​ള്ളിയിൽ 90 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​രി​ക്ക​ല്ലൂ​ർ ക​ട​വി​ന്റെ സ​മീ​പ​ത്തു​വെ​ച്ച് ചു​ണ്ടേ​ൽ കാ​ട്ടു​ക​ട​വ​ത്ത് ഹൗ​സി​ൽ സാ​ബി​ൻ റി​ഷാ​ദ് (20), ത​ളി​പ്പു​ഴ രാ​യ​ൻ​മ​ര​ക്കാ​ർ വീ​ട്ടി​ൽ ഷാ​നി​ബ് (27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.