പിണറായി സര്‍ക്കാരിന്റെ പദ്ധതിയായ കെ ഫോണിലും വഴിവിട്ട നീക്കങ്ങള്‍, അഴിമതിക്ക് വളം വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണിലും സംരക്ഷിക്കപ്പെടുന്നത് സ്വകാര്യ കമ്പനിയായ എസ്ആര്‍ഐടിയുടെ താല്‍പര്യം. കെ ഫോണ്‍ പദ്ധതിക്ക് ഹാര്‍ഡ് വെയര്‍-സോഫ്റ്റ് വെയര്‍ സേവനം ലഭ്യമാക്കുന്നതിന് സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് ലഭിച്ച ടെണ്ടര്‍ റദ്ദാക്കിയത് നിയമോപദേശം പോലും മറികടന്നെന്ന് കണ്ടെത്തല്‍. പദ്ധതി നടത്തിപ്പില്‍ എസ്ആര്‍ഐടി എന്ന സ്വകാര്യ കമ്പനിയുടെ താല്‍പര്യം സംരക്ഷിക്കുന്നതില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന കൂടുതല്‍ രേഖകളും ഇതോടെ പുറത്ത് വരികയാണ്. റോഡിലെ ക്യാമറ പദ്ധതിക്ക് പിന്നാലെയാണ് എസ്ആര്‍ഐടിക്ക് വേണ്ടി കെ ഫോണ്‍ പദ്ധതിയിലും വഴി വിട്ട നീക്കങ്ങള്‍ നടക്കുന്നത്.
പ്രൊപ്പറൈറ്റര്‍ മാതൃകയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി കിട്ടിയതിനെ തുടര്‍ന്നാണ് പദ്ധതി നടത്തിപ്പിന് സാങ്കേതിക സഹായം നല്‍കാന്‍ കെ ഫോണ്‍ ടെണ്ടര്‍ വിളിച്ചതും വിപുലമായ അധികാരങ്ങളോടെ എസ്ആര്‍ഐടി എംഎസ്പിയായി തെരഞ്ഞെടുക്കപ്പെട്ടതും. കെ ഫോണ്‍ വരുമാനത്തിന്റെ നിശ്ചിത ശതമാനവും എസ്ആര്‍ഐടിക്കാണ്. ഇതിന് പിന്നാലെ ഹാര്‍ഡ് വെയര്‍ സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ക്ക് ഐഎസ്പിയെ തെരഞ്ഞെടുക്കാന്‍ ആദ്യം കെ ഫോണ്‍ ടെണ്ടര്‍ വിളിച്ചു. എംഎസ്പിയായ എസ്ആര്‍ഐടിക്ക് പങ്കെടുക്കാനാകില്ലെന്ന് വന്നതോടെ തുറക്കും മുമ്പ് തന്നെ ടെണ്ടര്‍ റദ്ദാക്കി. രണ്ടാമത് വിളിച്ച ടെണ്ടറില്‍ പങ്കെടുത്തത് മൂന്ന് സ്ഥാപനങ്ങളായിരുന്നു. റെയില്‍ടെല്‍ കോര്‍പറേഷനും അക്ഷര എന്റര്‍ പ്രൈസസും സിറ്റ്‌സ ടെക്‌നോജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയും. അതില്‍ തന്നെ റെയില്‍ ടെലിന്റെ കേരളത്തിലെ എംഎസ്പിയാണ് എസ്ആര്‍ഐടി. ടെണ്ടര്‍ കിട്ടിയത് സിറ്റ്‌സ ടെക്‌നോജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിക്കായിരുന്നു. ടെണ്ടര്‍ ഉറപ്പിച്ച് തുടര്‍ നടപടികളുമായി കെ ഫോണ്‍ മുന്നോട്ട് പോകുന്നതിനിടെയാണ് സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടല്‍. ടെണ്ടറില്‍ പങ്കെടുത്ത രണ്ട് കമ്പനികള്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിക്കെതിരെ ആക്ഷേപം ഉന്നയിച്ചെന്നും അതുകൊണ്ട് ടെണ്ടര്‍ റദ്ദാക്കണമെന്നും ഐടി സെക്രട്ടറി നേരിട്ട് ആവശ്യപ്പെട്ടു.
ടെണ്ടറില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്തത് സിറ്റ്‌സ ടെക്‌നോളജീസ് എന്ന സ്ഥാപനമാണ്. സ്റ്റാര്‍ട്ടപ്പ് കമ്പനിയുമായി ടെണ്ടര്‍ ഉണ്ടാക്കി മുന്നോട്ട് പോകാനുള്ള അവകാശം കെ ഫോണിന് ഉണ്ടെന്നിരിക്കെ മറ്റ് രണ്ട് സ്ഥാപനങ്ങള്‍ ഉന്നയിച്ച വാദം നിലനല്‍ക്കില്ല. സിറ്റ്‌സക്ക് തുടരാമെന്ന ഈ നിയമോപദേശം ചൂണ്ടിക്കാട്ടി ടെണ്ടര്‍ റദ്ദാക്കാനാകില്ലെന്ന് കെ ഫോണ്‍ എംഡി സര്‍ക്കാരിനെഴുതി. ഇത് മറികടന്നാണ് ഐടി സെക്രട്ടറി നേരിട്ട് ഇടപെട്ട് ടെണ്ടര്‍ റദ്ദാക്കിയത്. ഇതിനെതിരെ സ്റ്റാര്‍ട്ടപ്പ് കമ്പനി കോടതിയെ സമീപിച്ചിട്ടുണ്ട്.