റി​സോ​ർ​ട്ടിൽ വി​വാ​ഹാഘോ​ഷത്തിനി​ടെ മ​യ​ക്കു​മ​രു​ന്ന് പാ​ർ​ട്ടി : യു​വാ​വ് അറസ്റ്റിൽ

തു​റ​വൂ​ർ: അ​രൂ​രി​ല്‍ റി​സോ​ർ​ട്ട് കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തി​യ യു​വാ​വ് അറസ്റ്റിൽ. അ​രൂ​രി​ലെ ഒ​രു റി​സോ​ർ​ട്ടി​ൽ വി​വാ​ഹാഘോ​ഷ പാ​ർ​ട്ടി​ക്കി​ടെ മ​യ​ക്കു​മ​രു​ന്നു​മാ​യെ​ത്തി​യ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മ​ര​ട്, കൂ​ടാ​ര​പ്പ​ള്ളി സ്വ​ദേ​ശി ഷാ​രോ​ൺ (27) ആ​ണ് പി​ടി​യി​ലാ​യ​ത്.

ജി​ല്ലാ ല​ഹ​രിവി​രു​ദ്ധ സ്ക്വാ​ഡും അ​രൂ​ർ പൊ​ലീസും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് ഒ​രു ഗ്രാം ​സി​ന്ത​റ്റി​ക് ഡ്ര​ഗ് ഇ​ന​ത്തി​ൽ​പ്പെ​ട്ട മ​യ​ക്കു​മ​രു​ന്നാ​യ മെ​ഥി​ലി​ൻ ഡ​യോ​ക്സി​മെ​ത്ത് ആം​ഫി​റ്റ​മി​ൻ (എം​ഡി​എം​എ) പി​ടി​ച്ചെ​ടു​ത്തു. റി​സോ​ര്‍​ട്ട് കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം ന​ട​ക്കു​ന്നു​വെ​ന്ന് പൊലീ​സി​നു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.