കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ 12 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

മലപ്പുറം അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ 12 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കേസിലെ ഒന്നു മുതല്‍ 11 വരെയുള്ള പ്രതികളും 18 ആം പ്രതിയും കുറ്റക്കാരാണെന്നാണ് കണ്ടെത്തിയത്. മഞ്ചേരി മൂന്നാം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയുടേതാണ് വിധി. ശിക്ഷ ഈ മാസം 19 തിന് വിധിക്കും.

2012 ജൂണ് 10 നായിരുന്നു കേസിനാസ്പദമായ സംഭവം. അരീക്കോട് കുനിയില്‍ കൊളക്കാടന്‍ അബൂബക്കര്‍, സഹോദരന്‍ അബ്ദുല്‍ കലാം ആസാദ് എന്നിവരെയാണ് പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. മുഖം മൂടി ധരിച്ചെത്തിയ പ്രതികള്‍ നടുറോഡിലിട്ടാണ് ഇരുവരെയും വെട്ടിക്കൊന്നത്. 2012 ജനുവരിയില്‍  കുനിയില്‍ കുറുവാങ്ങാടന്‍ അത്തീഖ് റഹ്‌മാനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിരുന്നു ഇരട്ടക്കൊല. ഈ കേസിലെ പ്രതികളായിരുന്നു അബൂബക്കറും അബ്ദുല്‍ കലാം ആസാദും.