തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ യുവതിയുടെ മോര്‍ഫ്ചെയ്ത ചിത്രം പ്രതിശ്രുത വരനയച്ച് വിവാഹം മുടക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. വെള്ളനാട് കടുക്കാമൂട് സ്വദേശി എസ്.വിജിന് (22) ആണ് പിടിയിലായത്. ഇയാള്‍ യുവാവിന്റെ വീട്ടിലെത്തി മാതാപിതാക്കളെയും ഫോണിലുള്ള ദൃശ്യങ്ങള്‍ കാണിച്ചുകൊടുത്തിരുന്നു. യുവതിയുടെ പരാതിയിലാണ് വിളപ്പില്‍ശാല പൊലീസിന്റെ നടപടി.
യുവതിയുമായി പ്രതി 2019 മുതല്‍ അടുപ്പത്തിലായിരുന്നു. ഈ സമയത്ത് പ്രതിയുടെ ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് മോര്‍ഫ് ചെയ്തത്. തുടര്‍ന്ന് യുവതിയുടെ പ്രതിശ്രുത വരന് വാട്സപ്പിലൂടെയും ഇയാളുടെ മാതാപിതാക്കളുടെ അടുത്ത് നേരിട്ടെത്തിയും ചിത്രങ്ങള്‍ നല്കുകയായിരുന്ന. ഇതിന് പിന്നാലെ വിവാഹം മുടങ്ങി. പ്രതിയുടെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പോലീസ് പറഞ്ഞു.