ഒറ്റപ്പാലം: ഒമ്പതു കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. ഒഡീഷാ കാലഹണ്ടി സ്വദേശി സത്യനായിക്കി(26)നെയാണ് കഞ്ചാവുമായി പിടികൂടിയത്.
ഒറ്റപ്പാലത്ത് വനിത എസ്ഐയുടെ നേതൃത്വത്തിൽ ആണ് ഒമ്പതു കിലോ കഞ്ചാവ് പിടികൂടിയത്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി നടന്നു പോവുകയായിരുന്ന യുവാവിനെ പിന്തുടർന്നെത്തിയാണ് വനിത എസ്ഐ ഷാരൂന ജൈലാനിയുടെ നേതൃത്വത്തിൽ പിടികൂടിയത്.
ഒറ്റപ്പാലത്ത് വിവിധ സ്ഥലങ്ങളിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയെ പിടികൂടിയത്. ഒറ്റപ്പാലം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.