ന്യൂഡൽഹി: ഓസ്കർ പുരസ്കാരം നേടിയ ഇന്ത്യൻ ഡോക്യുമെന്ററി ദ എലിഫന്റ് വിസ്പേഴ്സിന്റെ നിർമ്മാതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദി എലിഫന്റ് വിസ്പേഴ്സിന്റെ ചലച്ചിത്ര മികവും, വിജയവും ആഗോള ശ്രദ്ധയും പ്രശംസയും ആകർഷിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
എലിഫന്റ് വിസ്പേഴ്സിന്റെ മിടുക്കരായ ടീമിനെ കാണാൻ തനിക്ക് അവസരം ലഭിച്ചു. അവർ ഇന്ത്യയ്ക്ക് ഏറെ അഭിമാനകരമായ നിമിഷങ്ങൾ സമ്മാനിച്ചുവെന്നും അദ്ദേഹം അറിയിച്ചു.