28
March, 2026

A News 365Times Venture

28
Saturday
March, 2026

A News 365Times Venture

Malayalam

ഇത് ഇരട്ടനീതി, വരേണ്യതാബോധത്തിലൂന്നിയ വിധേയത്വം; കാലാവധി കഴിഞ്ഞിട്ടും ഇളക്കം തട്ടാതെ അക്കാദമി തലപ്പത്ത് സച്ചിദാനന്ദന്‍; വിമര്‍ശിച്ച് പ്രേംകുമാര്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും ചലച്ചിത്ര അക്കാദമിയുടെയും കാര്യത്തില്‍ സര്‍ക്കാരിന് ഇരട്ടനീയതിയെന്ന വിമര്‍ശനവുമായി നടനും മുന്‍ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാര്‍. ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് നിന്നും കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പുറത്താക്കുകയും...

ഭരണകൂട വിരുദ്ധ പ്രതിഷേധത്തില്‍ ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ട സംഭവം: അന്വേഷണ കമ്മീഷന്‍ രൂപീകരിക്കുമെന്ന് ഇറാന്‍

ടെഹ്‌റാന്‍: ഇറാനിലെ ഭരണകൂടത്തിനെതിരായുണ്ടായ പ്രതിഷേധത്തില്‍ ആയിരക്കണക്കിന് പൗരന്മാര്‍ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയോഗിക്കുമെന്ന് ഇറാന്‍. സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തു വസ്തുതാ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അവര്‍...

യു.എസിന്റെ എണ്ണ ഉപരോധം; ക്യൂബയുടെ പ്രതിസന്ധിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ

ജനീവ: യു.എസ് ഭരണകൂടം എണ്ണ ഉപരോധം ഏര്‍പ്പെടുത്തിയ ക്യൂബയുടെ സാമൂഹികവും സാമ്പത്തികവുമായ സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ. ക്യൂബയുടെ പ്രധാന എണ്ണ ദാതാവായിരുന്ന വെനസ്വേലയുടെ ഭരണാധികാരി നിക്കോളാസ് മഡൂറോയെ കഴിഞ്ഞമാസം തട്ടിക്കൊണ്ടുപോയിരുന്നു. പിന്നാലെ...

മിഡില്‍ ഈസ്റ്റില്‍ ഇസ്‌ലാമിനെ മറയാക്കി ബ്രിട്ടണിന്റെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം; രഹസ്യരേഖകള്‍

ശീതയുദ്ധകാലത്ത് മിഡില്‍ ഈസ്റ്റില്‍ കമ്മ്യൂണിസത്തിന്റെ സ്വാധീനം തടയുന്നതിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ ഇസ്‌ലാം മതത്തെ ഒരു ആയുധമാക്കി ഉപയോഗിച്ചതായുള്ള രഹസ്യരേഖകള്‍ വീണ്ടും ചര്‍ച്ചയാകുന്നു. പ്രമുഖ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും എഴുത്തുകാരനുമായ ഇയാന്‍ കോബെയ്ന്‍ (Ian Cobain)...

വിദ്യാഭ്യാസ വകുപ്പിന്റെ പുസ്തകവിതരണം; തുഗ്ലക് പരിഷ്‌കാരമെന്ന പരാമര്‍ശത്തില്‍ ചെന്നിത്തല മാപ്പ് പറയണമെന്ന് വി. ശിവന്‍കുട്ടി

തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ചെന്നിത്തലയുടേത് പാവപ്പെട്ട കുട്ടികള്‍ക്കെതിരെയുള്ള പോര്‍വിളിയാണെന്നും വെറുമൊരു രാഷ്ട്രീയ പ്രസ്താവനയല്ലെന്നും...