19
March, 2026

A News 365Times Venture

19
Thursday
March, 2026

A News 365Times Venture

Malayalam

തൃപ്പൂണിത്തുറയില്‍ മൂന്നുവയസുകാരിയെ ബസില്‍ വെച്ച് കാണാതായതായി പരാതി

എറണാകുളം: തൃപ്പൂണിത്തുറയില്‍ മൂന്നുവയസുകാരിയെ ബസില്‍ വെച്ച് കാണാതായതായി പരാതി. തൃപ്പൂണിത്തുറ സ്വദേശികളായ സുഭാഷ്-സന്ധ്യ ദമ്പതികളുടെ രണ്ടാമത്തെ മകളായ കല്യാണിയെയാണ് കാണാതായത്. നാലരയോടെയായിരുന്നു സംഭവം. പിതാവിന്റെ പുത്തന്‍കുരിശിലുള്ള വീട്ടില്‍ നിന്ന് ആലുവയ്ക്ക് പോകുന്നതിനിടെയാണ് കുട്ടിയെ കാണാതായത്....

രാജ്യം അരാജകത്വത്തിലേക്കോ? വേലിതന്നെ വിളവ് തിന്നാന്‍ തുടങ്ങിയാല്‍ പിന്നെ വിളവുതന്നെ വിളവ് തിന്നും; ഇ.ഡിക്കെതിരെ അശോകന്‍ ചെരുവില്‍

തൃശൂര്‍: കേസ് ഒത്തുതീര്‍പ്പാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ അശോകന്‍ ചെരുവില്‍. അഴിമതിയില്‍ മെഴുകുന്ന ഇ.ഡി എന്ന് പറഞ്ഞുകൊണ്ടാണ് അശോകന്‍ ചെരുവിലിന്റെ പ്രതികരണം. രാഷ്ട്രീയതാത്പര്യങ്ങള്‍ക്ക്...

ഉക്രൈന്‍ അനുകൂല ഉള്ളടക്കം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ‘ആംനസ്റ്റി ഇന്റര്‍നാഷണല്‍ നിയമവിരുദ്ധമെന്ന്’ പ്രഖ്യാപിച്ച് റഷ്യ

മോസ്‌കോ: റുസോഫോബിയ ആരോപിച്ച് മനുഷ്യാവകാശ സംഘടനായ ആംനസ്റ്റി ഇന്റര്‍നാഷണലിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് റഷ്യ. ഉക്രൈന്‍ അനുകൂല ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് സംഘടനക്കെതിരായ റഷ്യയുടെ നടപടി. റുസോഫോബിയ എന്നത് റഷ്യന്‍ വിരുദ്ധ വികാരം...

റൊമാനിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; വലതുപക്ഷ സ്ഥാനാര്‍ത്ഥിക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ അനുഭാവിയ്ക്ക് ജയം

ബുക്കാറെസ്റ്റ്: റൊമാനിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വലതുപക്ഷ സ്ഥാനാര്‍ത്ഥിക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ അനുഭാവിയ്ക്ക് ജയം. ബുക്കാറെസ്റ്റ് മേയറായ നിക്കുസര്‍ ഡാന്‍ യൂറോസ്‌കെപ്റ്റിക്കാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 54 ശതമാനം വോട്ട് നേടിയാണ് നിക്കുസര്‍ ഡാന്‍ വിജയം...

ഇന്ത്യ ഒരു ധർമശാലയല്ല, ലോകമെമ്പാടുമുള്ള അഭയാർത്ഥികളെ സ്വീകരിക്കാൻ കഴിയില്ല: സുപ്രീം കോടതി

ന്യൂദൽഹി: ഇന്ത്യ ഒരു ധർമശാലയല്ലെന്നും ലോകമെമ്പാടുമുള്ള അഭയാർത്ഥികളെ സ്വീകരിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി. ഇന്ത്യയിൽ ഏഴ് വർഷത്തെ തടവ് ശിക്ഷ അനുഭവിച്ചതിന് ശേഷം നാടുകടത്തൽ നേരിടുന്ന ശ്രീലങ്കൻ വംശജനായ വ്യക്തിയുടെ ഹരജി തള്ളിക്കൊണ്ടായിരുന്നു...