രാജ്യത്തെ ഐസ്ക്രീം വിപണി കീഴടക്കാൻ പുതിയ തന്ത്രങ്ങളുമായി എത്തുകയാണ് റിലയൻസ് ഇൻഡസ്ട്രീസ്. റിപ്പോർട്ടുകൾ പ്രകാരം, മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി ഗുജറാത്തിൽ ആരംഭിക്കുന്ന ഇൻഡിപെൻഡൻസ് എന്ന ബ്രാൻഡിന് കീഴിൽ ഐസ്ക്രീം ഉൽപ്പാദിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ഇതോടെ, ഐസ്ക്രീം വിപണിയും ഭദ്രമാക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.
വിപണിയിലെ പ്രമുഖ കമ്പനികളായ അമുൽ, മദർ ഡയറി തുടങ്ങിയ പാലുൽപന്ന ബ്രാൻഡുകളാണ് റിലയൻസ് കൺസ്യൂമർ പ്രോഡക്റ്റ്സിന്റെ പ്രധാന എതിരാളികൾ. വിപുലീകരണ പദ്ധതിയുടെ ഭാഗമായി, പ്രധാന ഏറ്റെടുക്കൽ നടത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്. അതേസമയം, ശീതള പാനീയ വിപണിയിൽ ആധിപത്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി അടുത്തിടെ ഐക്കണിക് ശീതള പാനീയമായ കാമ്പ കോളയെ റിലയൻസ് വീണ്ടും വിപണിയിൽ അവതരിപ്പിച്ചിരുന്നു.