ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിൽ ബാങ്ക് ഓഫ് ബറോഡ ബഹുദൂരം മുന്നിൽ. സാങ്കേതികവിദ്യയുടെ കരുത്തിൽ ഏറ്റവും പുതിയ സേവനങ്ങൾ ലളിതമായും വേഗത്തിലുമാണ് ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. ഇതോടെ, പൊതുമേഖലയിലെ പുതുതലമുറ ബാങ്ക് എന്ന സവിശേഷതയും ബാങ്ക് ഓഫ് ബറോഡയുടെ കരങ്ങളിൽ ഭദ്രമാണ്. ഇന്ത്യൻ ബാങ്കിംഗ് രംഗത്തെ ഒട്ടനവധി സേവനങ്ങൾ ആദ്യമായി അവതരിപ്പിക്കുന്നത് ബാങ്ക് ഓഫ് ബറോഡയാണ്.
എല്ലാ സേവനങ്ങളും ഒരൊറ്റ കുട കീഴിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ബോംബ് വേൾഡ് എന്ന മൊബൈൽ ആപ്ലിക്കേഷൻ ബാങ്ക് ഓഫ് ബറോഡ പുറത്തിറക്കിയിട്ടുണ്ട്. സേവിംഗ്സ്, നിക്ഷേപം, ലോൺ, ഷോപ്പിംഗ് തുടങ്ങി വൈവിധ്യമാർന്ന സേവനങ്ങൾ ഈ ആപ്ലിക്കേഷനിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. കൂടാതെ, വീഡിയോ കെവൈസി മുഖാന്തരം എളുപ്പത്തിലും വേഗത്തിലും ഉപഭോക്താക്കൾക്ക് അക്കൗണ്ടുകൾ തുറക്കാനുള്ള ഓപ്ഷനും നൽകിയിട്ടുണ്ട്.
ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ ഉറപ്പുവരുത്തുന്നതിന് പുറമേ, വൈവിധ്യവൽക്കരണത്തിലും പൊതുമേഖലാ ബാങ്കുകൾക്കിടയിൽ ബാങ്ക് ഓഫ് ബറോഡ മുൻപന്തിയിലാണ്. ബിഒബി ഫിനാൻഷ്യൽ സൊല്യൂഷൻസ് ലിമിറ്റഡ്, ബിഒബി ക്യാപിറ്റൽ മാർക്കറ്റ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങൾ ബാങ്ക് ഓഫ് ബറോഡയ്ക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.