ലോകത്തെ ഏറ്റവും പ്രമുഖ നേതാവും ലോകനേതാക്കള്‍ക്ക് ഏറ്റവും പ്രിയങ്കരനായ നേതാവും മോദി: പുകഴ്ത്തി ഇറ്റാലിയന്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി.: ലോക നേതാക്കളുടെ പ്രിയങ്കരനായ നേതാവ് നരേന്ദ്ര മോദിയാണെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി. റെയ്‌സിന ഡയലോഗില്‍ പങ്കെടുക്കുന്നതിനാണ് ജോര്‍ജിയ മെലോനി ഇന്ത്യയില്‍ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന റെയ്‌സിന ഡയലോഗില്‍ മുഖ്യാതിഥിയാണ് മെലോനി.

ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം ശക്തമാണെന്നും അതിനിയും ശക്തമായി തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മെലോനി വ്യക്തമാക്കി. ഇറ്റലിയിലെ ആദ്യ വനിത പ്രധാനമന്ത്രിയും ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമാണ് മെലോനി. ഇത് ആദ്യമായിട്ടാണ് മെലോനി ഇന്ത്യ സന്ദര്‍ശിക്കുന്നത്. വലിയ സ്വീകരണമാണ് ജോര്‍ജിയ മെലോനിക്ക് രാജ്യത്ത് ലഭിച്ചത്. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാര്‍തി പവാറാണ് മെലോനിയെ വിമാത്താവളത്തില്‍ സ്വീകരിച്ചത്.

മെലോനിക്കൊപ്പം ഉപപ്രധാനമന്ത്രയും വിദേശകാര്യമന്ത്രിയും വ്യവസായ സംഘവും ഇന്ത്യയില്‍ എത്തി. ന്യൂഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ജോര്‍ജിയ മെലോനിയും കൂടിക്കാഴ്ച നടത്തിയത്.